ക്ഷേത്രത്തിലെ പ്രധാനദിവസങ്ങൾ
ക്ഷേത്രവിശേഷങ്ങൾ
എല്ലാമലയാളമാസവും ഒന്നാം തിയതി കുംങ്കുമാഭിഷേകം.എല്ലാ വെള്ളിയാഴ്ചയും നാരങ്ങവിളക്ക്,ശത്രുസംഹാരഗുരുതി,പുഷ്പാഞ്ജലി ,അന്നദാനം.മലയാളമാസത്തിലെ ആദ്യത്തെ ശനിയാഴ്ച്ച മഹാമ്യത്യഞ്ജയഹോമം, പൌർണ്ണമി നാളുകളിൽ പൌർണ്ണമി പൂജ,എല്ലാ ശനിയാഴ്ചയും ത്രിശൂലപൂജ അന്നദാനം,കർക്കിടകം രാമായണമാസം മുപ്പെട്ട് വെള്ളി,മഹാസർവൈശ്വരപൂജ,എല്ലാമാസവും ആയില്യം നാളിൽ സർപ്പകാവിൽ ആയില്യം പൂജ,
വിനായകചതുർഥി
അഷ്ടദ്രവ്യമഹാഗണപതിഹോമം ചിങ്ങമാസത്തിലെ വിനായകചതുർഥി ദിനത്തിൽ നടത്തപ്പെടുന്നു.തുടർന്ന് അന്നദാനം.
തിരുവോണം
ക്ഷേത്രത്തിൽ എത്തുന്ന എല്ലാഭക്തജനങ്ങൾക്കും തിരുവോണപായസം നൽകുന്നു.
നവരാത്രി
കന്നിമാസത്തിലെ നവരാത്രി അത്യാഘോഷപൂർവ്വം കൊണ്ടാടിവരുന്നുു. ദുർഗ്ഗാഷ്ടമി ദിവസം ദീപാരാധനയ്ക്ക് മുൻപായി സരസ്വതിപൂജയും പൂജവയ്പ്പും വിജയദശമി ദിവസം എഴുത്തിനിരുത്തും വിശേഷമായി നടത്തിവരുന്നു.
മണ്ഡലമഹോത്സവം
വ്യശ്ചികം 1 മുതൽ 41 ദിവസം മണ്ഡലമഹോത്സവം ആഘോഷിക്കുന്നു.ചുറ്റ് വിളക്ക്,ദീപാരാധന,ഭജന,ചന്ദനം ചാർത്ത്,അങ്കി ചാർത്ത് തുടങ്ങിയ വഴിപാടുകൾ ഈ ദിനങ്ങളിൽ നടത്തുന്നു.
ഊരുവലത്ത് എഴുന്നള്ളത്ത്.
വായ്പ്പുര് മഹാദേവക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരയ്ക്ക് ഉത്സവം കൊടിയേറുന്ന്.കൊടിയേറ്റിന് എട്ടാം നാൾ ആനിക്കാട്ടിലമ്മ ക്ഷേത്രത്തിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്.അന്നേദിവസം തിരുവായ്പ്പൂരപ്പന്റെ ദീപാരാധനയും അത്താഴപൂജയും ക്ഷേത്രത്തിൽ വച്ച് നടത്തുന്നു.ഊരുവലത്ത് വരുന്ന വഴികളിൽ അൻപൊലി,പറ തുടങ്ങിയ വഴിപാടുകൾ നടത്തപ്പെടുന്നു.
രഥയാത്ര
എരുമേലി പേട്ടതുള്ളലിനായ് ധനുമാസം 24 ന് അമ്പലപ്പുഴ ശ്രീക്യഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംബിക്കുന്ന ശ്രീധർമ്മശാസ്താവിന്റെ തങ്കതിടമ്പും വഹിച്ചുകൊണ്ടുള്ള രഥയാത്ര ധനു 27ന് ആനിക്കാട്ടിലമ്മക്ഷേത്രത്തിൽ എത്തിചേരുന്നു
കുംഭപൂരപൊങ്കാലമഹോത്സവം
കുംഭമാസത്തിലെ രോഹിണി നാൾ കൊടിയേറി പൂരം നാളിൽ ആറാട്ടോട് കൂടി സമാപിക്കുന്നു.അമ്മയുടെ പിറന്നാൾ ദിനമായ കുംഭമാസത്തിലെ പൂരം നാളിൽ ആനിക്കാട്ടിലമ്മ പൊങ്കാല നടത്തുന്നു.തിരുവുത്സവത്തിന്റെ അഞ്ചാം ദിവസവും ആറാദിവസവും ഉത്സവബലിയും ഏഴാം ദിവസം പള്ളിവേട്ടയും നടക്കുന്നു.വർഷത്തിൽ ഒരുപ്രാവശ്യം നടത്തുന്ന സർപ്പക്കാവിൽ നൂറും പാലും വഴിപാട് ഉത്സവകാലത്ത് നടത്തുന്നു.കൊടിയേറി ആറാം ദിവസം രാത്രിയിൽ കാവടിവിളക്കും ഏഴാം ദിവസം പകൽ പല്ലാരുകര ഇല്ലത്തുനിന്നും കാവടിഘോഷയാത്രയും നടക്കുന്നു.കേരളത്തിലെ ഏറ്റവും വലിയ ഗജരാജന്മാരാണ് ആറാട്ടിന് ആനിക്കാട്ടിലമ്മയുടെ തിടമ്പേറ്റാൻ എത്തുന്നത്.
വിഷു
മേടം ഒന്ന് വിഷു ആയി ആഘോഷിക്കുന്നു.വിഷുദിനത്തിൽ ക്ഷേത്രത്തിൽ എത്തുന്ന എല്ലാഭക്തജനങ്ങൾക്കും വിഷു കൈനീട്ടവും വിഷുപായസവും നൽകുന്നു.