Slokam_left Logo Slokam_right
ആനിക്കാട്ടിലമ്മശിവപാർവ്വതിക്ഷേത്രത്തിലേക്ക് സ്വാഗതം   :   ക്ഷേത്രത്തിൽ എല്ലാവെള്ളിയാഴ്ചയും രാവിലെ നാരങ്ങവിളക്ക്   :   എല്ലാ ശനിയാഴ്ച്ചയും രാവിലെ ത്രിശൂലപൂജ   :   വിനായകചതുർഥി സെപ്റ്റംബർ 5 ന്   :   അഷ്ടദ്രവ്യമഹാഗണപതിഹോമം സെപ്റ്റംബർ 5 ന് രാവിലെ
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ നാലു കിലോമീറ്റർ കിഴക്കുമാറി ആനിക്കാട് ദേശത്ത് ആദിപരാശക്തി ശിവനും സർവാഭീഷ്ട്ട വരദായിനി പാർവതിയും കിരാത ഭാവത്തിൽ തുല്യ പ്രാധാന്യത്തോട് കൂടി ഒരു ശ്രീകോവിലിൽ രണ്ടു പീഠങ്ങളിലായി കിഴക്ക് ദർശനത്തിൽ കുടി കൊള്ളുന്ന കേരളത്തിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രം.

മനം നൊന്തു പ്രാർത്ഥിക്കുന്നവർക്ക് അനുഗ്രഹദായിനിയാണ് ആനിക്കാട്ടിലമ്മ. വളരെ അപൂർവമായ വിഗ്രഹസങ്കല്പ്പം ഇവിടുത്തെ പ്രത്യേകതയാണ്.ഒരു ശ്രീകോവിലിലെ അടുത്തടുത്തുള്ള പീഠങ്ങളിലാണ്‌ ശിവപാർവതിമാരുടെ പ്രതിഷ്ഠകൾ.അഗ്നിമഹാകാലനും അഗ്നിമഹായക്ഷിയും എന്നതാണ് ഭാവം.നാലു അടിയോളം ഉയരം വരുന്ന ശിലാവിഗ്രഹങ്ങളിൽ കാട്ടാള രൂപത്തിൽ ഉള്ള ഭഗവാൻറെ കയ്യിൽ അമ്പും വില്ലും, ഭഗവതിയുടെ കയ്യിൽ വാളും ദൃശ്യമാണ്.1600 ൽ പരം വർഷങ്ങൾക്ക് മുൻപ് ഇടപ്പള്ളി രാജഭരണകാലത്താണ് ക്ഷേത്രം നിർമ്മിച്ചത്.കാലപ്പഴക്കത്താൽ ജീർണ്ണിച്ച ചുറ്റമ്പലം,ക്ഷേത്രഗോപുരം മുതലായവ പുനർനിർമ്മിച്ച് 2015-ൽ സമർപ്പിച്ചു.ക്ഷേത്രശ്രീകോവിൽ, വലിയബലികല്ല്,ചെറിയബലികല്ലുകൾ,ചുറ്റമ്പലവിളക്ക്മാടം തുടങ്ങിയവ പിത്തളപൊതിഞ്ഞ് ഭക്തജനങ്ങൾക്കായി സമർപ്പിച്ചു.. ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തെ പുണ്യനദിയായ മണിമല പാദപൂജ ചെയ്യുന്നതും പൂക്കളോ ഴിയാത്ത കണിക്കൊന്ന എന്നും പുഷ്പാഭിഷേകം നടത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

കുംഭമാസത്തിലെ പൂരം നാളാണ് ഭഗവതിയുടെ പിറന്നാൾ.ഉത്സവഘോഷങ്ങളും അന്നുതന്നെ.ക്ഷേത്രോല്പത്തി മുതൽ നടക്കുന്ന പൊങ്കാല വഴിപാട്‌ മാറാരോഗങ്ങൾ അകറ്റാനും ദുഖനിവാരണത്തിനും ഏറെ പ്രസിദ്ധമാണ്.മംഗല്യ സൌഭാഗ്യത്തിനായി സ്ത്രീകൾ വെള്ളിയാഴ്ചകൾ തോറും നാരങ്ങാവിളക്ക്‌ പൂജ നടത്തുന്നു.ജീവിതത്തിൽ സമാധാനം കെടുത്തുന പ്രശ്നങ്ങൾ എന്തുതനെയായാലും ആയതിനു ദൈവികമായ ഒരു പരിഹാരം ഉണ്ട്.ശനിയാഴ്ചകൾ തോറും ത്രിശൂലപൂജ ക്ഷേത്രസന്നിദിയിൽ നടത്തപ്പെടുന്നു.ആധി,വ്യാധി തുടങ്ങിയ മഹാരോഗങ്ങൾ മാറുന്നതിനും കുടുംബദുരിതത്തിൽ കിടന്നുഴലുന്ന അശരണരായ ഭക്തജനങ്ങൾ സമാധാനത്തിനു വേണ്ടിയും വിദ്യ,വിവാഹം,ഉദ്യോഗം,സന്താനലബ്ധി എന്നിവയ്ക്കായും ജാതിമതഭേദമില്ലാതെ ധാരാളം ഭക്തർ അമ്മയുടെ സന്നിധിയിൽ എത്തിച്ചേരുന്നു.

മഹാദേവന്റെയും മഹാ ദേവിയുടെയും തിരുസന്നിധിയിൽ എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും അന്നദാനം നടത്തിവരുന്നതും ഇവിടുത്തെ പ്രത്യേകതയാണ് .ക്ഷേത്ര മതില്ക്കകത്തു പശ്ചിമ ദിക്കിലേക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗ പ്രതിഷ്ഠ, നാഗരാജാവ് ,നാഗയക്ഷി, ഭദ്ര, രക്ഷസ്സ് എന്നിവരുടെ ഉപദേവാലയങ്ങളും ശ്രദ്ധേയമാണ്.തെരളി, ചുറ്റുവിളക്ക്, കടുംപയാസം ,നെയ്പയാസം, അറുനഴി പായസം , എള്ള് പായസം എന്നിവയാണ് മുഖ്യ വഴിപാടുകൾ.ഈ ക്ഷേത്രത്തോട് ബന്ധമുള്ള തളത്തിൽ ക്ഷേത്രത്തിൽ പ്രധാനമായി സന്താന ഗോപാലവിഷ്ണു , ശ്രീചക്രം എന്നി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നു.വിഘ്ന വിനായകനായ ഗണേശൻ, ശാസ്താവ് ,ബ്രെമ്ഹ രക്ഷസ്സ്, നാഗരാജാവ്, നാഗയക്ഷി,ഭുവനേശ്വരി ,വല്യച്ചന്മാര് എന്നിവരുടെ സാന്നിധ്യം ഈ ക്ഷേത്രത്തിൽ നിറഞ്ഞു നില്ക്കുന്നു .

തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിൽ എത്തി നൂറൊന്മാവ് റോഡിൽ 4കി.മി.സഞ്ചരിച്ചാൽ പുല്ലുകുത്തി ജങ്ഷനിൽ‌‌‌‌‌‌ എത്താം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.പുല്ലുകുത്തി ജംഗ്ഷന് അടുത്തായി ക്ഷേത്രം സ്ഥിതി ചെയ്യൂന്നു. കോട്ടയം, ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ കറുകച്ചാലിൽ എത്തി വെട്ടികാവുങ്കൽ നീലമ്പാറ,നൂറൊന്മാവു വഴി പുല്ലുകുത്തി ജംഗ്ഷൻ. കങ്ങഴ, നെടുംകുന്നം ഭാഗത്തു നിന്നും പള്ളിപ്പടി,ചേലകൊമ്പ്,നൂറൊന്മാവ് വഴി പുല്ലൂകുത്തി. കാഞ്ഞിരപ്പള്ളി, മണിമല, റാന്നി, എരുമേലി, ചുങ്കപ്പാറ ഭാഗത്തുനിന്നും കുളത്തൂർമൂഴിയിൽ എത്തി ചെട്ടിമുക്ക് വായ്പുര് മഹദേവക്ഷേത്രം കാവനാൽകടവ് വഴി ക്ഷേത്രത്തിൽ എത്താം.